കവയിത്രി ഇ ആർ ശോഭനയുടെ 'കാപ്പിരി മാടം' കണ്ണൂരിൽ പ്രകാശനം ചെയ്യും

google news
Poet ER Shobhana's 'Capiri Maadam' will be released in Kannur

കണ്ണൂർ:കവയിത്രി ഇ. ആർ ശോഭനയുടെ പ്രഥമ കവിതാ സമാഹാരം കാപ്പിരി മാടം ഏപ്രിൽ നാലിന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ പ്രകാശനം ചെയ്യും.സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉച്ചയ്ക്ക് 2.30ന് പ്രകാശനം  ഗ്രന്ഥ പ്രതിഷ്ഠാ പുരസ്കാര ജേതാവ് പ്രാപ്പൊയിൽ നാരായണൻ എഴുത്തുകാരിയും ചിത്രകാരിയുമായ പി.കെ. ഭാഗ്യലക്ഷ്മിക്കു നൽകി പ്രകാശനം നിർവഹിക്കും.കൊച്ചിയുടെ ചരിത്രത്തിലെ ചോരയും കണ്ണീരും നിറഞ്ഞ ഒരേടിൽ നിന്നാണ് കാപ്പിരി മാടം എന്ന വാക്ക് കവിതാ സമാഹാരത്തിൻ്റെ തിലക ച്ചാർത്തും ആത്മാവുമായതെന്ന് കവയിത്രി ഇ ആർ ശോഭന പറഞ്ഞു. പതിനാല് കവിതകളുള്ള പുസ്തകത്തിൻ്റെ തൃശൂർ ബാൺ ഔൾ ബുക്സാണ് പ്രസാധകർ.വാർത്താ സമ്മേളനത്തിൽ കുഞ്ഞപ്പൻ തൃക്കരിപ്പൂർ, എ.സി. മഹ്മൂദ്, ധന്യ സുഗത്, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags