തെരഞ്ഞെടുപ്പ് കമ്മിഷനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചു നിയന്ത്രിക്കുന്നു : ഇ. എസ് ബിജിമോള്‍

bijimol

കണ്ണൂര്‍ : ഭരണഘടന പരമായ നമ്മുടെ അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്ന് മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍.മൗലികമായ അവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന ഗൗരവമായ സാഹചര്യമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നിലവില്‍ ഉള്ളത്.

പരമോന്നത നീതി പീഠമായ സുപ്രീം കോടതിയെയും രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര ഭരണ കൂടം തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് നിയന്ത്രിക്കുകയാണെന്നും ബിജിമോള്‍ പറഞ്ഞു.എഐവൈഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡമോക്രാറ്റിക്ക് സ്ട്രീറ്റ് ഉദ്ഘടനം ചെയ്യുകയായിരുന്നു അവര്‍.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇടതു പക്ഷം ഭരിക്കുന്ന നമ്മുടെ സംസ്ഥാനത്തും ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടിലും തൃണുമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലും സമാനമായ സാഹചര്യമാണ്.ജനാധിപത്യ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന  കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

എഐവൈഎഫ് ജില്ലാ പ്രസിഡന്റ്  കെ ആര്‍ ചന്ദ്രകാന്ത് അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍,സംസ്ഥാന കൗണ്‍സില്‍ അംഗം സി പി ഷൈജന്‍,ജില്ലാ അസിസ്റ്റന്റ്  സെക്രട്ടറി എ പ്രദീപന്‍, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ പി അജയകുമാര്‍,എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ എം സപ്ന,ബികെഎം യു ജില്ലാ പ്രസിഡന്റ് പി വി ബാബു രാജേന്ദ്രന്‍,എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്  പ്രണോയ് വിജയന്‍,കെ വി പ്രശോഭ് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി പി മുരളി ഉദ്ഘാടനം ചെയ്തു.

Tags