തിരുവോണ ദിനത്തിൽ കൂട്ടത്തല്ല് നടത്തിയ എട്ട് യുവാക്കൾ അറസ്റ്റിൽ

police
police

ധർമ്മടം: തിരുവോണ ദിനത്തിൽ ചേരിതിരിഞ്ഞ് കൂട്ടത്തല്ല് നടത്തിയ എട്ട് യുവാക്കൾ അറസ്റ്റിൽ. ഞായറാഴ്ച്ച രാവിലെ ഏഴുമണിക്ക് ധര്‍മ്മടം ബോട്ട് ജെട്ടിക്ക് സമീപത്താണ് വാക്കേറ്റവും കൂട്ടത്തല്ലും നടന്നത്.

അണ്ടലൂര്‍ പാലയാട് കൃഷ്ണനിവാസില്‍ ഒ.സി.അമര്‍ജിത്ത്(20), കിഴക്കേ പാലയാട്ടെ ദീപ്‌നാലയത്തില്‍ കെ.കെ.അഭയ്(20), കിഴകേക പാലയാട് ശ്രീസദ്‌നം വീട്ടില്‍ കെ.ശ്രീനന്ദ്(19), ദീപ്‌നാലയത്തില്‍ ആദിത്യന്‍ കേളമ്പേത്ത്(24), അണ്ടലൂര്‍ ജീനാ നിവാസില്‍ പി.നവനീത്(18), അണ്ടലൂര്‍ ഷൈനി നിവാസില്‍ വി.അശ്വന്ത്(18), വടക്കുമ്പാട് പാറക്കെട്ടിലെ പൊന്നൂസ് വീട്ടില്‍ കെ.മയൂഖ്(18), വടക്കുമ്പാട് കൂളിബസാറിലെ ശ്രേയസ് വീട്ടില്‍ കെ.ദേവദത്ത്(18) എന്നിവരെയാണ് ധര്‍മ്മടം എസ്.ഐ ജെ.ഷജീമിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

Tags