എടയന്നൂര്‍ ഷുഹൈബ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ ബഹുജനപ്രകടനവും അനുസ്മരണ സമ്മേളനവും നടത്തും

google news
shuhaib

മട്ടന്നൂര്‍ : യൂത്ത്‌കോണ്‍ഗ്രസ് നേതാവ്  എടയന്നൂര്‍ ഷുഹൈബിന്റെ  ആറാം രക്തസാക്ഷിദിനാചരണംഫെബ്രുവരി 12-ന് ഇരിട്ടിയില്‍ നടത്തുമെന്ന് ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്മട്ടന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍  നടന്ന ജില്ലാ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടുപറഞ്ഞു.

രക്തസാക്ഷി ദിനാചരണ പരിപാടിയുടെ ഭാഗമായി ബഹുജനറാലിയും അനുസ്മരണ സമ്മേളനവും നടത്തും.പ്രചരണ പോസ്റ്റര്‍ മാര്‍ട്ടിന്‍ ജോര്‍ജ് പ്രകാശനം ചെയ്തു. പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ അധ്യക്ഷനായി.  

എ. ഐ.സി.സി അംഗം വി. എ നാരായണന്‍,  കെ.പി.സി.ി അംഗം ചന്ദ്രന്‍ തില്ലങ്കേരി, കെ.പി.സി.സി അംഗം മുഹമ്മദ് ബ്‌ളാത്തൂര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോമോന്‍ ജോസ്, വി.രാഹുല്‍, അഡ്വ.വി.പി അബ്ദുള്‍റഷീദ്, സംസ്ഥാനസെക്രട്ടറി റോബര്‍ട്ട് ജോര്‍ജ്, റോബര്‍ട്ട് ജോര്‍ജ് വെളളാംവളളി, ഫര്‍സീന്‍ മജീദ്, സുധീപ് ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags