എടക്കാട് മധ്യവയസ്‌കയെ വീട്ടില്‍ കയറി കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍കഴിഞ്ഞ പ്രതി റിമാന്‍ഡില്‍

google news
edakkad

എടക്കാട് : പ്രണയത്തില്‍ നിന്നും പിന്‍മാറിയ പകയില്‍ മധ്യവയസ്‌കയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കമ്പിപാരകൊണ്ടു തലയ്ക്കടിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. സംഭവം നടന്ന് നാലുമാസത്തിനു ശേഷമാണ് പ്രതിയെ പൊലിസ് അറസ്റ്റു ചെയ്യുന്നത്.  

എടക്കാട് ഗോവിന്ദഭവനത്തില്‍ വാടകവീട്ടില്‍ താമസക്കാരനായ ടി. ഫയറുസിനെയാ(44)ണ് എടക്കാട് സി. ഐ സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റു ചെയ്തത്. കോഴിക്കോട്ടെ സ്വകാര്യലോഡ്ജില്‍ ഒളിവില്‍ താമസിച്ചുവരികെയാണ് പ്രതി പിടിയിലായത്. കഴിഞ്ഞ സെപ്തംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.  എടക്കാട് ഒ.കെ യു.പി സ്‌കൂളിനടുത്തെ വീട്ടില്‍ താമസക്കാരിയായ 44-വയസുകാരിയാണ് വധശ്രമത്തിനിരയായത്.

ഇവര്‍ തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. മധ്യവയസ്‌കയ്ക്ക് ആദ്യ വിവാഹബന്ധത്തില്‍ മക്കളുണ്ട്. എന്നാല്‍ ഫയറൂസിന്റെ അനുവാദമില്ലാതെ മധ്യവയ്‌സക്ക ഒരുവീട്ടില്‍ ജോലിക്ക് പോയതിനെ ചൊല്ലിയുളള തര്‍ക്കത്തിനെ തുടര്‍ന്ന് ഇരുവരും തെറ്റിപിരിയുകയായിരുന്നു.  

ഈ സ്ത്രീ പിന്നീട് ബന്ധത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് പ്രണയപകയായി മാറിയത്കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഫയറൂസ് വീട്ടില്‍ കയറി അക്രമം നടത്തിയത്.

Tags