അഞ്ജാത സംഘം ജീപ്പ് അക്രമിച്ച സംഭവത്തില്‍ എടക്കാട് പൊലിസ് കേസെടുത്തു

google news
jeep

തലശേരി: അഞ്ജാത സംഘം പൊലിസ് ജീപ്പ് അക്രമിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.  എടക്കാട് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൊതുവാച്ചേരി ഭാസ്‌കരന്‍ കടയ്ക്കു സമീപത്തു നിന്നും ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ പട്രോളിങ് നടത്തുകയായിരുന്ന  പൊലിസ് വാഹനത്തിന് നേരെ അക്രമം നടത്തിയ നാലംഗ സംഘത്തിനെതിരെയാണ്  എടക്കാട് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്.

അഞ്ജാത സംഘത്തിന്റെ അക്രമത്തില്‍ പൊലിസ് ജീപ്പിന്റെ ചില്ലുതകരുകയും  എടക്കാട് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറായ അനില്‍കുമാറിന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അനില്‍കുമാര്‍ ക്ണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്‌സയിലാണ്.
അക്രമത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റിന്റെ പുറകുവശത്തെ  സൈഡ് ഗ്‌ളാസാണ് തകര്‍ന്നത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം.  കാറില്‍ സഞ്ചരിച്ച നാലംഗസംഘം  സംശയം തോന്നിയ പൊലിസ് വാഹനത്തിന് നേരെ ബിയര്‍കുപ്പി എറിയുകയും വടിവാള്‍ വീശുകയുമായിരുന്നു.

സംശയാസ്പദമായ സാഹചര്യത്തില്‍കണ്ട  കര്‍ണാടക രജിസ്‌ട്രേഷന്‍വാഹനത്തിനെ പിന്‍തുടരുമ്പോഴാണ് അക്രമം നടന്നത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അഞ്ജാത സംഘം അക്രമിച്ചത്.  സംഭവത്തിനുശേഷം നാലംഗ സംഘം രക്ഷപ്പെടുകയായിരുന്നു .സിവില്‍ പൊലിസ് ഉദ്യോഗസ്ഥരായലവന്‍, അജീഷ് രാജ് എന്നിവരും പൊലിസ് വാഹനത്തിലുണ്ടായിരുന്നു.മയക്കുമരുന്ന് കടത്തു സംഘമാണ് അക്രമം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

Tags