ഇരിക്കൂർ എം.എൽ.എയുടെ സഹോദരന് ഇഡി നോട്ടീസ്, അനധികൃത പണ ഇടപാട് അന്വേഷണത്തിനായി ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് രാജീവ് ജോസഫ്

dg


കണ്ണൂർ: പ്രധാനമന്ത്രിനരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെ ഒതുക്കാൻ എൻഫോഴ്സ് ഡയരക്ടറേറ്റിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി സൗത്ത് ഇന്ത്യൻചെയർമാനും ഇരിക്കൂർ മണ്ഡലം എംഎൽഎയുടെ സഹോദരനുമായ രാജീവ് ജോസഫ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

അടുത്ത കാലത്ത് വിദേശ രാജ്യങ്ങളിൽ നിന്നും തന്റെബേങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ടെന്ന കാരണം പറഞ്ഞാണ് ജനുവരി 18 ന് എറണാകുളത്തെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കള്ളക്കേസെടുത്ത് ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളെ ബി ജെ പിയിലേക്ക് മാറ്റാനാണ് സിബിഐ - ഇ ഡി ഏജൻസികളേ നരേന്ദ്ര മോദി സർക്കാർ ഉപയോഗിക്കുന്നത്. എന്നാൽ കള്ളക്കേസെടുത്ത് തന്നെ ജയിലിലടച്ചാലും മരിക്കും വരെ കോൺഗ്രസ്സുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 ഡൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി - സൗത്ത് ഇന്ത്യൻ സെല്ലിൻ്റ സംസ്ഥാന ചെയർമാൻ എന്ന നിലയിൽ ഡി പി സി സി ആസ്ഥാനത്ത് വെച്ച് ഇരുപതോളം അവാർഡ് പരിപാടികൾ താൻ സംഘടിപ്പിച്ചിട്ടുണ്ട് .കോവിഡ് വാരിയേഴ്സ് ആയി സ്തുത്യർഹ സേവനം നടത്തിയതിന് 3000 ൽ പരം നേഴ്സ്മാരേയും ഡോക്ടർമാരേയും സാമൂഹ്യ പ്രവർത്തകരേയും രാജീവ് ഗാന്ധി നാഷണൽ എക്സലൻ്സ് അവാർഡ് ആദരിച്ചിട്ടുണ്ട് .ഇതിൽ ബിജെപി ക്കാരുൾപ്പെടെ രാജ്യത്തെ എല്ലാ പാർട്ടിയിൽപ്പെട്ടവരുമുണ്ട്.

രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാരായ തൻ്റെ സുഹൃത്തുക്കൾ അയച്ചുതരുന്ന പണം കൊണ്ടാണ് അവാർഡ് ഫങ്ങ്ഷനുകളും സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനവുമൊക്കെ നടത്തുന്നത്‌. ഡൽഹിയിൽ കോൺഗ്രസ്സിനുണ്ടാകുന്ന ഊർജ്ജവും ആവേശവു് ബി ജെ പി കേന്ദ്രങ്ങളിൽ അസ്വസ്തതയുണ്ടാക്കുന്നുവെന്നതിൻ്റെ തെളിവാണ് തനിക്ക് അയച്ചിട്ടുള്ളനോട്ടീസ്.

കഴിഞ്ഞ 13 വർഷത്തെ ബേങ്ക് രേഖകളാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. തീർച്ചയായും രേഖകളുമായി താൻ ഹാജരാകും. താനൊരു പൊതു പ്രവർത്തകനാണ്.  ഭാര്യ കേന്ദ്ര സർക്കാറിന് കീഴിൽ നേഴ്സാണ്. മാസം ഒരു ലക്ഷത്തോളം രൂപ ശമ്പളം കിട്ടുന്നുണ്ട്. തിരൂരിൽ താനിപ്പോൾ പഴയൊരു വീടും സ്ഥലവും വാങ്ങീട്ടുണ്ട്. അതിൻ്റെ കണക്കുകളും പണത്തിൻ്റെഉറവിടവും കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. അതും ഏജൻസിക്ക് പരിശോധിക്കാവുന്നതാണെന്നും രാജീവ് ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Tags