ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രം മേല്‍ ശാന്തിയെ സസ്‌പെന്‍ഡ് ചെയ്ത മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി പിന്‍വലിക്കണമെന്ന് അഖില കേരള ശാന്തിക്ഷേമ യൂനിയന്‍

google news
Akhil Kerala Shantikshema Union demands withdrawal of Malabar Devaswom Board's action of suspending Shanti over Echur Kottam Shiva Temple

 കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് തലശേരി ഡിവിഷനു കീഴിലുളള ഏച്ചൂര്‍ കോട്ടം ശിവക്ഷേത്രം മേല്‍ശാന്തിയെ അകാരണമായി സസ്‌പെന്‍ഡ് ചെയ്ത മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി പിന്‍വലിക്കണമെന്ന് അഖില കേരള ശാന്തിക്ഷേമ യൂനിയന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ്‌ക്‌ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 സംഘടനയുടെ ജില്ലാസെക്രട്ടറിയായ നാരായണന്‍ നമ്പൂതിരി കുറുവക്കാടിനെയാണ് അന്യായമായി സസ്‌പെന്‍ഡ് ചെയ്തത്. സംഘടനാപ്രവര്‍ത്തനം നടത്തുന്നതിന്റെ പേരില്‍ ക്ഷേത്രം മേല്‍ശാന്തിയെ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.നിസാരകാരണങ്ങള്‍ പറഞ്ഞാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ശാന്തിക്കാര്‍ക്കെതിരെയുളള ബോര്‍ഡിന്റെ അനാവശ്യ നടപടികള്‍ പനിര്‍ത്തിവയ്ക്കണമെന്നും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

 വാര്‍ത്താസമ്മേളനത്തില്‍ അഖില കേരള ശാന്തി ക്ഷേമയൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.  എം നീരജ്, ജില്ലാ പ്രസിഡന്റ് എ.പി ശംഭു നമ്പൂതിരി കീഴ്പ്പാട് മനോജ് നമ്പൂതിരി, ബാബു നമ്പൂതിരി  എന്നിവര്‍ പങ്കെടുത്തു.

Tags