ട്രാഫിക് പിഴകൾ തീർപ്പാക്കാൻ തളിപ്പറമ്പിൽ ഒക്ടോബർ 3 മുതൽ 5 വരെ ഇ-ചെലാൻ അദാലത്ത്

E Challan Adalat from 3rd to 5th October at Taliparamba to settle traffic fines
E Challan Adalat from 3rd to 5th October at Taliparamba to settle traffic fines

കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന 2021 വർഷം മുതൽ നൽകിയിട്ടുള്ള ട്രാഫിക് പിഴകളിൽ യഥാസമയം പിഴ അടക്കാൻ സാധികാത്തതും നിലവിൽ കോടതിയിലുള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെല്ലാനുകൾ തീർപ്പാക്കുന്നതിനായി ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. കണ്ണൂർ റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്‌സ്മെന്റ് വിഭാഗം) സംയുക്തമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

തളിപ്പറമ്പ സബ്‌ആർ.ടി.ഒ ഓഫീസ് റോഡ് സുരക്ഷ പരിശീലന ഹാളിൽ വെച്ച് 2024 ഒക്ടോബർ 3, 4, 5 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന അദാലത്തിൽ രാവിലെ 10.00 മണി മുതൽ വൈകുന്നേരം 05.00 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. 

പ്രസ്‌തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9495365528 (പോലീസ്), 9188963113 (മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പിഴ ഒടുക്കുന്നതിനായി ATM കാർഡ്, യു.പി.ഐ സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളൂ.

Tags