ഇ അഹമ്മദ് ഓര്‍മദിനത്തിൽ സിറ്റിയിലെ ഖബറിടത്തില്‍ നേതാക്കൾ സിയാറത്ത് നടത്തി

google news
Leaders performed Ziarat at the city's tomb on E. Ahmed Memorial Day

കണ്ണൂര്‍: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദിന്റെ ഏഴാം ഓര്‍മദിനത്തില്‍ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സിയാറത്ത് നടത്തി നേതാക്കള്‍. മുസ്‌ലിംലീഗ് ദേശരക്ഷായാത്ര ഇന്ന് പര്യടനം നടത്തുന്ന മട്ടന്നൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് ജാഥാനായകരും നേതാക്കളും സിയാറത്ത് നടത്തിയത്.

പ്രാര്‍ഥനയ്ക്ക് ജില്ലാ വൈസ് പ്രസിഡന്റ് ടി.എ തങ്ങള്‍ നേതൃത്വം നല്‍കി. ദേശരക്ഷായാത്ര നായകന്‍ അബ്ദുല്‍ കരീം ചേലേരി, ഉപനായകന്‍ കെ.ടി സഹദുല്ല, ജില്ലാ ഭാരവാഹികളായ കെ.എ ലത്തീഫ്, കെ.പി താഹിര്‍, എം.പി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ബി.കെ അഹമ്മദ്, മേയര്‍ മുസ്‌ലിഹ് മഠത്തില്‍, മുസ്‌ലിംലീഗ് കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സി സമീര്‍, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ അല്‍ത്താഫ് മാങ്ങാടന്‍, കെ സൈനുദ്ദീന്‍, കെ.പി ഇസ്മായില്‍ ഹാജി, അഷ്‌റഫ് ബംഗാളി മുഹല്ല, റഫീഖ് കളത്തില്‍, ഒ ഉസ്മാന്‍, സജീര്‍ ഇഖ്ബാല്‍, ഹനീഫ ഏഴാംമൈല്‍, നസീര്‍ ചാലാട് പങ്കെടുത്തു.

രാവിലെ ഒമ്പതിന് കോളയാട് നിന്നാണ് ദേശരക്ഷായാത്ര മട്ടന്നൂര്‍ മണ്ഡലംതല പര്യടനം തുടങ്ങുക. 5.30ന് മട്ടന്നൂര്‍ ബസ്സ്റ്റാന്റില്‍ സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികാശാല ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു പ്രഭാഷണം നടത്തും.

Tags