പുഷ്പൻ്റെ വിയോഗത്തിൽ ഡി.വൈ.എഫ്ഐ അനുശോചന പൊതുയോഗങ്ങൾ നടത്തും

dyfi
dyfi

കണ്ണൂർ : കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഡിവൈഎഫ്‌ഐ. സഖാവ് പുഷ്പന്റെ മരണവാര്‍ത്ത വന്നതിന് പിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക താഴ്ത്തിക്കെട്ടി.

എല്ലാ ഘടകങ്ങളിലും പതാക താഴ്ത്തിക്കെട്ടാനും, മേഖല – യൂണിറ്റ് കേന്ദ്രങ്ങളില്‍ അനുശോചന യോഗം സംഘടിപ്പിക്കാനും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കി.

Tags