പരിയാരം മെഡിക്കൽ കോളേജിൽ DYFI 'ഹൃദയപൂർവ്വം' ഉച്ചഭക്ഷണ പദ്ധതിക്ക് ഒരു വയസ്സ്

dyfi hridayapoorvam  turns one year old at Pariyaram Medical College

പരിയാരം: ഡി വൈ എഫ് ഐ ഹൃദയപൂർവ്വം ഉച്ചഭക്ഷണ പദ്ധതി ഗവൺമെന്റ് മെഡിക്കൽ കോളേജ് കണ്ണൂരിൽ ഒരു വർഷം പൂർത്തിയാക്കി. കഴിഞ്ഞവർഷം ഫെബ്രുവരി 4 ന് ഡിവൈഎഫ്ഐ പ്രഥമ അഖിലേന്ത്യ പ്രസിഡണ്ട്  ഇ പി ജയരാജൻ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 

പെരിങ്ങോം, പയ്യന്നൂർ, മാടായി, ആലക്കോട്, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പാപ്പിനിശ്ശേരി എന്നീ 7 ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ 1620 യൂണിറ്റിലെ സഖാക്കളുടെ കൃത്യമായ ഇടപെടൽ ഒരു ദിനം പോലും മുടങ്ങാത്ത സേവനം കൊണ്ടാണ് ഒരു വര്ഷം മൂന്നര ലക്ഷം സ്നേഹപൊതികൾ വിതരണം ചെയ്തത്. ഇക്കഴിഞ്ഞ 365 ദിവസങ്ങളിലായി 350000 പൊതിച്ചോറുകൾ ഇതുവരെ വിതരണം ചെയ്തു. 

ഫെബ്രുവരി 4 ന് ഒരു വർഷം പൂർത്തിയാക്കിയ പദ്ധതിയിൽ  ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എം വി ജയരാജൻ ഭക്ഷണപ്പൊതി  നൽകി ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി  അഡ്വ. സരിൻ ശശി സ്വാഗതം ചെയ്തു.

ഡിവൈഎഫ്ഐ മാടായി ബ്ലോക്ക് പ്രസിഡന്റ് എ സുധാജ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഷിമ, കെ പത്മനാഭൻ, വി വിനോദ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിബിൻ കാനായി, പി വി ശിവശങ്കരൻ എന്നിവർ സംസാരിച്ചു.

Tags