മൂലക്കടവ് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ഡ്രൈവറുടെ പേഴ്‌സ് കവര്‍ന്നു

google news
മൂലക്കടവ് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ഡ്രൈവറുടെ പേഴ്‌സ് കവര്‍ന്നു

 തലശേരി: പന്തക്കല്‍ മൂലക്കടവ് ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയട്ട ഓട്ടോറിക്ഷയില്‍ നിന്നും ഡ്രൈവറുടെ പണമടങ്ങിയ പേഴ്‌സ്‌മോഷണം പോയ സംഭവത്തില്‍ പന്തക്കല്‍ പൊലിസ്‌കേസെടുത്തു അന്വേഷണമാരംഭിച്ചു. ഓട്ടോഡ്രൈവറും ഇലക്ട്രീഷ്യനുമായ പന്തക്കലിലെ കാട്ടുകുന്നത്ത് രാജീവന്റെ പേഴ്‌സാണ്  തിങ്കളാഴ്ച്ച  രാത്രി എട്ടുമണിയോടെ മോഷണം പോയത്. 

മൂലക്കടവ് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറാണ് രാജീവന്‍. പെട്രോള്‍ പമ്പില്‍ ഇലക്ട്രിക്കല്‍ വര്‍ക്ക് ചെയ്യാനെത്തിയ രാജീവന്‍ ഓട്ടോറിക്ഷ പമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു. പമ്പിലെ ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണി നടത്തി തിരിച്ചു ഓട്ടോറിക്ഷയില്‍ എത്തിയപ്പോഴാണ് പണമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി മനസിലായത്. പണവും എ.ടി. എം കാര്‍ഡുകളും നഷ്ടപ്പെട്ടതായി രാജീവന്‍ പന്തക്കല്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ അറിയിച്ചു.

Tags