വികസന പ്രവർത്തനങ്ങൾക്ക് തദ്ദേശീയ കണ്ടുപിടിത്തങ്ങൾക്ക് മുൻഗണന നൽകണം: ഡോ. സദാനന്ദ ദാമോദർ സാപ്രെ
കണ്ണൂർ: പ്രകൃതിക്കോ സമൂഹത്തിനോ ദോഷം വരാത്ത രീതിയിലാണ് ഭാരതത്തിലെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഭോപാൽ എൻ.ഐ.ടി.യിലെ റിട്ട. പ്രൊഫസർ ഡോ. സദാനന്ദ ദാമോദർ സാപ്രെ പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലേത് ആത്തരത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക രംഗത്തെ സുസ്ഥിര വികസനത്തിന് ഡിജിറ്റൽ ഇന്ത്യ എന്ന വിഷയത്തിൽ ഭാരതീയ വിചാര കേന്ദ്രം കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന് തദ്ദേശീയമായി കണ്ടുപിടുത്തങ്ങൾക്കും മുന്തിയ പരിഗണന നൽകേണ്ടതുണ്ട്. ഭൗതികവും ആധ്യാത്മികവുമായ വികസനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സന്തോഷിക്കണമെന്നതാണ് നാം എപ്പോഴും ആഗ്രഹിക്കുന്നത് സാമൂഹ്യവും സാമ്പത്തികവുമായും മുന്നിൽ നിൽക്കുന്നവരോടൊപ്പം പിന്നാക്കം നിൽക്കുന്നവരുടെയും വികസനം അനിവാര്യമാണ്. മനുഷ്യൻ്റ ആവശ്യങ്ങൾ പൂർത്തികരിക്കാനാകും എന്നാൽ അത്യാഗ്രഹം സാധിച്ചു നൽകുന്നത് കഠിനമാണെന്നും അദ്ദേഹം പറഞ്ഞു.