മികച്ച സംവിധായകനുള്ള അന്താരാഷ്ട്ര പുരസ്കാരത്തിന് ഡോ. സി.വി. രഞ്ജിത്ത് അർഹനായി

Dr CV Ranjith got International Award for Best Director
Dr CV Ranjith got International Award for Best Director

കണ്ണൂർ: മുംബൈ എൻ്റർടെയ്ൻമെൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഇന്ത്യ പുരസ്കാരത്തിന് ഡോ.സി വി രഞ്ജിത്ത് അർഹനായി. ഡോ. രഞ്ജിത്ത് സംവിധാനവും സംഗീതസംവിധാനവും നിർവഹിച്ച വന്ദേമാതരം: എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനത്തിനാണ് അംഗീകാരം. മികച്ച സംവിധാനം , സംഗീതസംവിധാനം, മ്യൂസിക് വീഡിയോ  എന്നീ വിഭാഗങ്ങളിലാണ് ഡോ.സി വി രഞ്ജിത്തിന് പുരസ്കാരം ലഭിച്ചത് .

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച 500 ലേറെ മ്യൂസിക് വീഡിയോകളിൽ നിന്നാണ് ഡോ.സി വി രഞ്ജിത്തിൻ്റെ വന്ദേമാതരത്തിന് അംഗീകാരം ലഭിച്ചത്. മുംബൈയിൽ ഡിസംബർ 15 ന് നടക്കുന്ന ചടങ്ങിൽ ഡോക്ടർ സി വി രഞ്ജിത്ത് പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.

Dr CV Ranjith got International Award for Best Director

നേരത്തെ ഇതേ ഗാനത്തിലൂടെ സി വി രഞ്ജിത്ത് ലോക റെക്കോർഡുകൾ നേടിയിരുന്നു. വേൾഡ് റെക്കോർഡ് യൂണിയൻ്റെയും
വേൾഡ് റെക്കോർഡ്സ് ഇന്ത്യയുടെയും ലോക റെക്കോർഡ് ആണ് ഡോക്ടർ സി വി രഞ്ജിത്ത് വന്ദേമാതരം എന്ന ഗാനത്തിലൂടെ സ്വന്തമാക്കിയിരുന്നത്.

ഏറ്റവും കൂടുതൽ ലൊക്കേഷനുകളിൽ ചിത്രീകരിക്കപ്പെട്ട ആദ്യ ദേശഭക്തിഗാനം ഒരുക്കിയതിലൂടെയാണ് ഡോക്ടർ സി വി രഞ്ജിത്ത് ഇരട്ട ലോകറെക്കോർഡുകളുടെ ഉടമയായി മാറിയത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലായി 40 ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.