ഗാന്ധിജിയുടെ ആശയങ്ങള്‍ ജ്വലിപ്പിച്ചത് കെ.കേളപ്പനെന്ന് ഡോ.ആര്‍സു
കണ്ണൂര്‍: ഗാന്ധിജിയുടെ ആശയങ്ങള്‍ കേരളത്തില്‍ ജ്വലിപ്പിച്ചത് കെ.കേളപ്പനാണെന്ന് ഡോ.ആര്‍സു പറഞ്ഞു. കേനന്നൂര്‍ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെയും സര്‍വോദയമണ്ഡലത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ഗാന്ധിജയന്തി വാരാചരണ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയെ നമ്മള്‍ മനസിലാക്കുന്നത് കെ.കേളപ്പനിലൂടെയാണ്. രാജ്യസേവനം ഒരിക്കലും അദ്ദേഹത്തിന് സ്ഥാനങ്ങള്‍ മോഹിച്ചുള്ളതല്ലായിരുന്നു. ചിലര്‍ ഗാന്ധിജിയെയും കേളപ്പജിയെയും നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുകയാണ്. കേളപ്പജിയെന്ന വെളിച്ചത്തെ തമസ്‌കരിക്കുന്നവരും ഉണ്ടെന്ന് ഡോ.ആര്‍സു പറഞ്ഞു.
മഹാത്മാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സര്‍വോദയ മണ്ഡലം പ്രസിഡന്റ് ടി.പി.ആര്‍.നാഥ് അധ്യക്ഷത വഹിച്ചു. പ്രൊഫ.ബി. മുഹമ്മദ് അഹമ്മദ് പ്രഭാഷണം നടത്തി. മഹാത്മാ മന്ദിരം ജനറല്‍ സെക്രട്ടറി സി.സുനില്‍കുമാര്‍, സര്‍വോദയ മണ്ഡലം സെക്രട്ടറി രാജന്‍ തീയറേത്ത്, വല്ലി എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ഒരാഴ്ചയായി ചിത്ര പ്രദര്‍ശനം നടത്തിയിരുന്നു. 20 പേര്‍ വരച്ച 20 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. മഹാത്മാ മന്ദിരം പ്രസിഡന്റ് ഇ.വി.ജി നമ്പ്യാര്‍, ട്രഷറര്‍ എം.ടി.ജിനരാജന്‍ എന്നിവര്‍ സമ്മാനം നല്‍കി. പി.കെ.ഷീന, റജീന. അനീഷ്, ധനേഷ് എന്നിവര്‍ ഏറ്റുവാങ്ങി.