നിർണ്ണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് : പി.പി ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്താൻ സാധ്യത

Crucial district secretariat meeting today: PP Divya is likely to be demoted from the district committee
Crucial district secretariat meeting today: PP Divya is likely to be demoted from the district committee

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായ പി പി ദിവ്യയെ കോടതി റിമാൻഡ് ചെയ്തതോടെ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി. ദിവ്യയ്ക്ക് അനുകൂലമായും പ്രതികൂലമായും പറയാൻ കഴിയാത്ത അവസ്ഥയിലാണ് പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വം. 

ഇതിനിടെ ദിവ്യയ്ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. ജില്ലാ കമ്മിറ്റിയിൽ നിന്നും തരം താഴ്ത്തലോ സസ്പെൻഷൻ നടപടിയോ വേണമെന്നാണ് ഇവരുടെ ആവശ്യം ഇന്ന് ചേരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഈക്കാര്യത്തിൽ തീരുമാനമെടുക്കും.

pp divya
പൊലിസ് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പുരോഗമിക്കുമ്പോഴും പാർട്ടി രഹസ്യമായി ദിവ്യയെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു.ദിവ്യയെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തതോടെ പാർട്ടിയും ദിവ്യയെ കൈവിട്ടേക്കും. സമ്മേളന കാലയളവിൽ അച്ചടക്കനടപടികൾ സ്വാഭാവികമല്ലെങ്കിലും അസാധാരണ സാഹചര്യം പരിഗണിച്ചായിരിക്കും തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയെയും ജില്ലാ കമ്മിറ്റിയെയും അറിയിച്ചതിനു ശേഷം പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പി.പി ദിവ്യയെ തള്ളിപ്പറയുന്നത് അനുചിതമാണെന്ന് കണ്ണൂർ ജില്ലയിലെ മുതിർന്ന വനിതാ നേതാക്കൾ പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

എന്നാൽ ഒരു വ്യക്തിക്കു വേണ്ടി പാർട്ടിയെ അപമാനിക്കാൻ വിട്ടുകൊടുക്കാൻ കഴിയില്ലെന്നാണ് ഇതിന് നേതൃത്വംനൽകിയ മറുപടി. അതു കൊണ്ടുതന്നെ നവംബർ ഒന്നിന് കണ്ണൂർ ജില്ലയിലെ ഏരിയാ സമ്മേളനങ്ങൾ തുടങ്ങുന്നതിന് മുൻപെ തന്നെ അച്ചടക്കനടപടി സ്വീകരിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്. നേരത്തെ പാർട്ടി നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ പി.പി ദിവ്യയ് ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും എൽ.ഡി.എഫ് യോഗത്തിൽ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിവ്യയ്ക്കെതിരെ അച്ചടക്ക നടപടി സാധ്യത തെളിയുന്നത്.

Tags