ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കലക്ടർ മാധ്യമങ്ങളെ വിലക്കിയത് വിവാദമായി

District Panchayat Elections: The Collector's ban on the media became controversial
District Panchayat Elections: The Collector's ban on the media became controversial

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ചിത്രീകരിക്കുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും മാധ്യമപ്രവർത്തകരെ വിലക്കി. വ്യാഴാഴ്ച്ച രാവിലെ പതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പിന് രണ്ട് മണിക്കൂറുകൾ മുൻപെ പൊലിസ് ഗേറ്റടച്ച് മാധ്യമപ്രവർത്തകരെ പുറത്ത് നിർത്തുകയായിരുന്നു. മുഖ്യ വരുണാധികാരിയായ കലക്ടർ അരുൺ കെ വിജയൻ്റെ പ്രത്യേക രേഖാമൂലമുള്ള നിർദ്ദേശപ്രകാരമാണ് മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയത്. 

District Panchayat Elections: The Collector's ban on the media became controversial

ഇതുകാരണം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്ക്  കഴിഞ്ഞില്ല. എന്നാൽ വോട്ടെടുപ്പിന് ശേഷം ഫല പ്രഖ്യാപനത്തിൽ മാധ്യമപ്രവർത്തകരെ അകത്തു കയറാൻ അനുവദിച്ചു. ഇതോടെയാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികൾ ചിത്രീകരിക്കാൻ കഴിഞ്ഞത്.

Tags