വിരമിച്ച അംഗൻവാടി ജീവനക്കാരുടെ ജില്ലാ സമ്മേളനം കണ്ണൂരിൽ

District meeting of retired Anganwadi workers in Kannur
District meeting of retired Anganwadi workers in Kannur

കണ്ണൂർ: റിട്ടയേർഡ് അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാസമ്മേളനം സെപ്തബർ 21ന് ശനിയാഴ്ച കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് മുൻ കോർപറേഷൻ മേയർ അഡ്വ ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് പ്രസന്ന ലോഹിതാക്ഷൻ അദ്ധ്യക്ഷയാകും. 

സർക്കാർ പെൻഷൻ കുടിശികയാക്കിയതിനെ തുടർന്ന് തങ്ങളുടെ സ്ഥിതി ശോചനീയമാണെന്നും ഇക്കാര്യത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് സംഘടന ജില്ലാ സമ്മേളനത്തിൽ രൂപം നൽകുമെന്നും  ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ എൻ.ശോഭന, ടി.പി  പ്രസീത, പ്രസന്ന ലോഹിതാക്ഷൻ എന്നിവർ പങ്കെടുത്തു.

Tags