ഐഎംഎ സ്നേഹ ഹസ്തം കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

IMA Sneha Hastam Kannur conducted the district level inauguration

ഇരിട്ടി:ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണ ഉറപ്പുവരുത്തുന്നതിനായി ഐഎംഎ,കേരള വനംവകുപ്പ്, ആരോഗ്യ വകുപ്പ്,ട്രൈബൽ വെൽഫയർ വകുപ്പ് കളുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ആറളം മോഡൽ റെസിഡന്ഷ്യൽ സ്കൂളിൽ വെച്ച് ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ ജോസഫ് ബെനവന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ഫോറസ്റ്റ് ഓഫീസർ പി കാർത്തിക് ഐ എഫ് എസ് നിർവഹിച്ചു.

മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ച് ആറളം പുനരാധിവസ മേഖലയിലെ 9 വയസിനും 17 വയസ്സിനും ഇടയിൽ ഉള്ള മുഴുവൻ കുട്ടികൾക്കും എച് പി വി വാക്‌സിനേഷൻ നടത്തുന്നതിനു ഐഎംഎ മുൻകൈ എടുക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ്‌ പ്രഖ്യാപിച്ചു.

ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു വിവിധ ഐഎംഎ ബ്രാഞ്ചുകൾ, ആരോഗ്യവകുപ്പ്, കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവടങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ  ആറളം പുനരധിവാസ മേഖലയിൽ നിന്നും ഉള്ള 600ൽ കൂടുതൽആളുകൾ പങ്കെടുത്തു.
സൗജന്യ രക്ത പരിശോധനയിലൂടെ വിളർച്ച,പ്രമേഹ നിർണയവും , സ്ത്രീരോഗ വിഭാഗവും മലബാർ കാൻസർ കെയർ സൊസൈറ്റിയും സംയുക്തമായി ഗർഭാശയ കാൻസർ സ്ക്രീനിങ്ങും നടത്തി. ആദിവാസി സമൂഹത്തിന്റെ ആരോഗ്യ ഉന്നമനം ലക്ഷ്യമാക്കിയുള്ള മെഡിക്കൽ ക്യാമ്പിൽ എച്.പി.വി വാക്‌സിന്റെ ഗുണഫലത്തെ കുറിച്ച് പ്രേത്യേക ക്ലാസ്സ്‌ നടത്തുകയും ചെയ്തു.

ഔദ്യോഗിക ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വേലായുധൻ, ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജേഷ് കെ പി,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശോഭ, പഞ്ചായത്ത്‌ അംഗം മിനി ദിനേശൻ,അസിസ്റ്റന്റ് കളക്ടർ അനൂപ് ഗാർഗ്‌ ഐ എ എസ് , ഇരിട്ടി എ എസ് പി യോഗേഷ് മാൻഡ്യ ഐ പി എസ്, ഐഎംഎ മുൻ ദേശീയ വൈസ് പ്രസിഡന്റ്‌ ഡോ. ബാബു രവീന്ദ്രൻ, മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ ആർ രമേഷ്,സംസ്ഥാന സെക്രട്ടറി ഡോ.ശശിധരൻ,ജില്ലാ ചെയർമാൻ ഡോ.രാജേഷ് . ഒ.ടി,ഡോ വി.സി. രവീന്ദ്രൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി പ്രദീപ്‌ എന്നിവർ സംബന്ധിച്ചു.
ക്യാമ്പിന്റെ വിവിധ തലങ്ങളിലെ ഏകോപനം വനം വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥർ സംയുക്തമായി നിർവഹിച്ചു.

Tags