സംവിധായകൻ ഷാജി എൻ കരുൺ പുകസ സംസ്ഥാന പ്രസിഡൻ്റ്
Aug 28, 2024, 20:24 IST
കണ്ണൂർ: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡൻ്റായി സംവിധായകൻ ഷാജി എൻ കരുണിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി- ഡോ. കെ.പി മോഹനൻ, സംസ്ഥാന ട്രഷറർ – ടി. ആർ അജയൻ, സംസ്ഥാന സംഘടന സെക്രട്ടറി – എം.കെ മനോഹരൻ എന്നിവരാണ് പുതിയ ഭാരവാഹികൾ.
കണ്ണൂരിൽ നടന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന സമ്മേളനം ബുധനാഴ്ച്ച വൈകുന്നേരം സമാപിച്ചു.