കണ്ണൂരില്‍ ഭിന്നശേഷിക്കാര്‍ക്കായുളള കായിക മേള ഡി. എസ്.സി ഗ്രൗണ്ടില്‍ നടക്കും

Sports fair for the differently abled in Kannur d. It will be held at SC ground

കണ്ണൂര്‍: ലയണ്‍സ് ക്ലബ് കണ്ണൂര്‍ ഫോര്‍ട്ട് സിറ്റി പാരാലിമ്പിക് അസോസിയേഷനുമായും കണ്ണൂര്‍ ഡി.എസ്.സിയുമായും സഹകരിച്ച് ജനുവരി 27ന് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി കായിക മേള സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

 കണ്ടോണ്‍മെന്റ് ഏരിയയിലെ ഡി.എസ്.സി ഗ്രൗണ്ടില്‍ രാവിലെ ഒമ്പതു മണിക്ക് ഡി.എസ്.സി കമാന്‍ഡന്റ്  കേണല്‍ ലോകേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന പാരാലിമ്പിക് അസോസിയേഷന്‍ രക്ഷാധികാരി പ്രഫ. ഒ.സി മനോമോഹനന്‍, ലയണ്‍സ് ക്ലബ് റീജിയന്‍ ചെയര്‍പേഴ്‌സന്‍ എം. ഷിബു, സോണ്‍ ചെയര്‍പേഴ്‌സന്‍ ദീപ്ത രാംദാസ്, കണ്ണൂര്‍ ഫോര്‍ട്ട് സിറ്റി പ്രസിഡന്റ് ആര്‍.എസ്. ജയദീപ് തുടങ്ങിയവര്‍ പ?ങ്കെടുക്കും.മൂന്നു വിഭാഗങ്ങളിലായി 48 മത്സര ഇനങ്ങളാണുണ്ടാവുക. ജില്ലയിലെ 20 സ്?പെഷ്യല്‍  സ്‌കൂളുകളില്‍ നിന്നായി 350 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിജയികള്‍ക്ക് പ്രത്യേകമായും പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. 

ലയണ്‍സ് ക്ലബ് 14 വര്‍ഷമായി ഭിന്നശേഷി കായികമേള സംഘടിപ്പിച്ചുവരുന്നതായി സംഘാടകര്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍  പ്രഫ. ഒ.സി മനോമോഹനന്‍, പാരാലിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ടി.പി. സുനില്‍ കുമാര്‍, സെക്രട്ടറി നവീന്‍ ?മനോമോഹനന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags