കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ പെൺകുട്ടി മരണമടഞ്ഞു

google news
Kannur Govt. Medical College Hospital

കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ പതിനൊന്നു വയസുകാരി മരിച്ചു.കൊയ്യം പാറക്കാടിയിലെ റഫ ഫാത്തിമയാണ് മരിച്ചത്.അപ്പന്റിക്‌സിന് ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ പെൺകുട്ടി മരണമടഞ്ഞത്.

കെഎംസിസി ഖത്തര്‍ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി ഷറഫുദിന്‍ ചപ്പാരപ്പടവിന്റെ മകളാണ്.മാതാവ്; ഫാത്തിമ. സഹോദരങ്ങള്‍: ഹംന, സഫ്വാന്‍.

Tags