നിക്ഷേപകരുടെ പണം വെട്ടിച്ച കോളിത്തോട്ട് ബാങ്കിന് മുൻപിൽ ജനകീയ ധർണ നടത്തി
Sep 23, 2024, 14:17 IST
ഇരിട്ടി: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന് മുൻപിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൻ ജനകീയ ധർണ നടത്തി. നിക്ഷേപകരുടെ പണം തിരിച്ചു നൽകണമെന്നും ബാങ്കിൽ നടന്ന വായ്പകളുടെ തിരിമറി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫിസിനു മുൻപിൽ ധർണ നടത്തിയത്. നൂറോളം പേർ ധർണയിൽ പങ്കെടുത്തു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘടനം ചെയ്തു. ചെയർമാൻ ബിജു വേങ്ങലപ്പള്ളി അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡൻ്റ് സുദീപ് ജയിംസ്, ജയിംസ് ഇളമ്പല്ലൂർ, എ.ജെ ജോസഫ്, പി.കെനിഷ തുടങ്ങിയവർ സംസാരിച്ചു.