ധർമ്മശാല മാങ്ങാട് ഈസ്റ്റ് എൽ.പി.സ്ക്കൂൾ - കെ.എസ്.ഇ.ബി. ഓഫീസ് റോഡരികിൽ മദ്യക്കുപ്പികൾ തള്ളുന്നു : പ്രതിഷേധവുമായി നാട്ടുകാർ

google news
Dharamshala Mangad East LP School - KSEB Liquor bottles are thrown on the roadside on Office Road: Locals protest

ധർമ്മശാല : മാങ്ങാട് ഈസ്റ്റ് എൽ.പി.സ്ക്കൂൾ - കെ.എസ്.ഇ.ബി. ഓഫീസ് റോഡിൽ വ്യാപകമായി ഒഴിഞ്ഞ മദ്യക്കുപ്പികൾ തള്ളുന്നു.മേൽതളി ശിവക്ഷേത്ര കവലയിൽ  കേന്ദ്രീയ വിദ്യാലയ മതിലരികിലാണ് വ്യാപകമായി മദ്യക്കുപ്പികൾ തള്ളിയിരിക്കുന്നത്.

Dharamshala Mangad East LP School - KSEB Liquor bottles are thrown on the roadside on Office Road: Locals protest

മദ്യക്കുപ്പികൾ പൊട്ടിച്ച് ചില്ലുകളാക്കിയിടുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.ഇരുട്ടിൻ്റെ മറവിലും പുലർകാലങ്ങളിലുമാണ് ഇവ തള്ളുന്നത്. ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചും വീടുകളിൽ ചെന്ന് ഹരിത കർമ്മ സേന മാലിന്യങ്ങൾ ശേഖരിച്ചും നഗരസഭ മാലിന്യ മുക്ത യജ്ഞം നടത്തുമ്പോഴാണ് ഇവിടെ വ്യാപകമായി ഒഴിഞ്ഞ മദ്യക്കുപ്പികൾ തള്ളുന്നത്.ജാഗ്രത സമിതികൾ ഉണ്ടെങ്കിലും ഇവയുടെ പ്രവർത്തനവും കാര്യക്ഷമമല്ല. പൊതു സ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Tags