നവരാത്രി പുണ്യം തേടി ആയിരങ്ങൾ; ക്ഷേത്രങ്ങളിലും കോവിലുകളിലും ഭക്തജനപ്രവാഹം
Oct 11, 2024, 14:58 IST
കണ്ണൂർ: നവരാത്രി മഹോത്സവത്തിൻ്റെ അവസാന നാളുകളിൽ കണ്ണൂരിലെ കോവിലുകളും ക്ഷേത്രങ്ങളും വിജയദശമിക്കായി ഒരുങ്ങി. ഇന്നലെ വൈകിട്ട് മുതൽ മിക്ക ക്ഷേത്രങ്ങളിലും ഗ്രന്ഥം വയ്പ്പ് തുടങ്ങി. കണ്ണൂർ നഗരത്തിലെ കോവിലുകളിൽ വൻ ഭക്തജനപ്രവാഹമാണ് ഉണ്ടായത്.
ശാസ്ത്രീയ സംഗീത കച്ചേരി, നൃത്തനൃത്യങ്ങൾ, കുട്ടികളുടെ അരങ്ങേറ്റം എന്നിവ നടന്നു. മുനീശ്വരൻ,പിള്ളയാർ, കാഞ്ചി കാമാക്ഷി അമ്മൻ കോവിലുകളിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ് കണത്തിനാളുകളാണ് എത്തിയത്.
തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, പള്ളിക്കുന്ന് മുകാംബിക, ചൊവ്വ ശിവ ക്ഷേത്രം, കാനത്തൂർ ഭഗവതി ക്ഷേത്രം എന്നിവടങ്ങളിലും പ്രത്യേക നവരാത്രി പുജകൾ നടന്നു. ചില ക്ഷേത്രങ്ങളിൽ പ്രസാദസദ്യയുമുണ്ടായിരുന്നു.