നിക്ഷേപ വായ്പാ പിരിവുകാർക്ക് അനുകൂലമായി സർക്കാർ ഇറക്കുന്ന ഉത്തരവുകളിൽ അവ്യക്തതയെന്ന് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ

CBDCA
CBDCA

കണ്ണൂർ: സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്‌പാ പിരിവുകാർക്ക് അനുകൂലമായി സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് വ്യക്തതകുറവുണ്ടെന്ന് പറഞ്ഞ് പല സഹകരണസംഘങ്ങളും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും ഇതിനെതിരെ നിയമ പോരാട്ടം തുടരുമെന്നും കോ- ഓപറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേർസ് അസോസിയേഷൻ - സി.ബി. ഡി.സി.എ ഭാരവാഹികൾ അറിയിച്ചു.
 
വിരമിച്ചവർക്ക് ഗ്രാറ്റുവിറ്റി അടക്കം കോടതിയിൽ പോവാതെ തന്നെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് സർക്കാർ നിയമമുണ്ടാക്കണം. 60 വയസ്സിനു ശേഷം വാർദ്ധക്യസഹജമായ പ്രയാസങ്ങൾ, മറ്റു ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ കാരണം തുടർന്ന് ജോലിക്കുപോകാൻ പറ്റാത്തവർക്ക് പെൻഷൻ ഉൾപ്പെടെ ലഭിക്കാൻ സർക്കാർ ഇടപെടണം.

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപപിരിവുകാർ തൊഴിൽ തർക്ക നിയമത്തിന് കീഴിൽ വരുന്ന ജീവനക്കാരാണെന്നും 1972 ആക്ട് പ്രകാരം ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്നും കോടതി ഉത്തരവുണ്ട്. എന്നിട്ടും കോടതിയിൽ പോവാത്തവർക്ക് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമാണ്. ഇതിനായി സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് തിലകൻ. ഒ.പി.,വൈ.പ്ര സിഡണ്ട് രാമകൃഷ്ണ‌ൻ. ട, സുരേഷ് ബാബു മണ്ണയാട്, ശിവശങ്കരൻ. കെ, സാവിത്രി പി.പി, ഷർമ്മിള.എ, പ്രേമൻ. പി.വി., അഷറഫ് കെ.കെ പങ്കെടുത്തു.

Tags