പാതയോരത്തെ ബോർഡുകൾ മാറ്റിയതിന് ജീവനക്കാർക്കെതിരെ വധ ഭീഷണി ; പിണറായി പഞ്ചായത്ത് കാര്യാലയം സന്ദർശിച്ച് ബിജെ.പി നേതാക്കൾ


കണ്ണൂർ : സി പി എം നേതാക്കൾ കൊലവിളി നടത്തിയ പിണറായി പഞ്ചായത്ത് ഓഫീസ് ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ജീവനക്കാർക്ക് പിൻതുണയുമായാണ് ബി.ജെ.പി ജില്ലാ മണ്ഡലം തല നേതാക്കൾ പഞ്ചായത്ത് ഓഫീസിലെത്തിയത്. പൊതു സ്ഥലത്ത് സ്ഥാപിച്ച ബോർഡുകൾ ഹൈകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ജീവനക്കാർ എടുത്തു മാറ്റിയത് അവരുടെ കൃത്യ നിർവഹണത്തിൻ്റെ ഭാഗമാണെന്ന് ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി പറഞ്ഞു.
സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയ ജീവനക്കാരെ പഞ്ചായത്ത് ഓഫീസിലെത്തി സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി കണ്ണൂർ സൗത്ത് ജില്ല പ്രസിഡണ്ട് ബിജു ഏളക്കുഴി. മണ്ഡലം പ്രസിഡണ്ട് ആർ ഷംജിത്ത്, എ അനിൽ കുമാർ എന്നിവരും അദ്ദേഹത്തിൻ്റെ കൂടെ ഉണ്ടായിരുന്നു.
ഇതിനിടെപാതയോരത്തെ ബോർഡുകൾ നീക്കം ചെയ്തതിന്‍റെ പേരിൽ പിണറായി ഗ്രാമപഞ്ചായത്ത് ജീവനക്കാർക്ക് നേരെ സിപിഎം ലോക്കൽ സെക്രട്ടറിയും പ്രവർത്തകനും ഭീഷണി മുഴക്കിയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ നീക്കം നടക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിന് തളിപ്പറമ്പിൽ നടക്കുന്ന സി.പിഎം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി അഞ്ച് വരെ കണ്ണൂർ ജില്ലയിലുണ്ട്.

ഇതിനിടയിൽ മുഖ്യമന്ത്രിയെ പിണറായി കൺവെൻഷൻ സെൻ്ററിൽ പോയി നേരിട്ട് കണ്ട് പരാതി നൽകാനാണ് ജീവനക്കാർ സംഘടനാ നേതാക്കളുടെ നേതൃത്വത്തിൽ നീക്കം നടത്തുന്നത്. സി.പി.എം പിണറായി ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്
കയ്യും കാലും വെട്ടുമെന്ന് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയത്.
ഇതിനെതിരെജീവനക്കാർ വാമൂടിക്കെട്ടി പ്രതിഷേധിച്ചാണ് ജോലി ചെയ്യുന്നത്. സിപിഎം ലോക്കൽ സെക്രട്ടറി നന്ദനൻ ഉൾപ്പെടെയുളളവർക്കെതിരെയാണ് മുഖ്യമന്ത്രിയുടെ നാട്ടിൽ സർക്കാർ ജീവനക്കാരുടെ പരസ്യപ്രതിഷേധം നടത്തിയത്.
പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പാതയോരങ്ങളിലെ ബോർഡുകളും മറ്റും പഞ്ചായത്ത് ജീവനക്കാർ നീക്കം ചെയ്തിരുന്നു. സിപിഎമ്മിന്‍റെ പ്രചാരണ ബോർഡുകളും ഇക്കൂട്ടത്തിൽ നീക്കിയതോടെയാണ് നേതാക്കൾ ഭീഷണിയുമായി പഞ്ചായത്ത് ഓഫീസിലെത്തിയത്.
ലോക്കൽ സെക്രട്ടറി നന്ദനൻ ഉൾപ്പെടെയുളളവർ വധഭീഷണി മുഴക്കിയെന്ന് ജീവനക്കാർ പറയുന്നു. കറുത്ത തുണി കൊണ്ട് വായമൂടിക്കെട്ടിയാണ് വനിതകൾ ഉൾപ്പെടെയുള്ള നേതാക്കൾഓഫീസിലെത്തിയത്. നേതാക്കളുടെ പേരെഴുതിയ പ്രതിഷേധ പോസ്റ്ററുകളും പഞ്ചായത്ത് കോംപൗണ്ടിൽ പതിച്ചു.
ഉത്തരവ് നടപ്പാക്കും മുൻപ് മൂന്ന് തവണ സർവകക്ഷി യോഗം വിളിച്ചതാണെന്നും അടിമകളായി നിൽക്കില്ലെന്നും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ സിപിഎം നേതൃത്വത്തിലുളള പഞ്ചായത്ത് ഭരണസമിതി ഒപ്പം നിന്നില്ലെന്നും പരാതിയുണ്ട്.
ജനുവരി 25ന് തലശേരി ജില്ലാ കോടതി ഉദ്ഘാടനത്തിന് ഇതുവഴി പോയ ഹൈക്കോടതി ജഡ്ജുമാരുടെ ശ്രദ്ധയിൽ പിണറായി ടൗണിലെ റോഡരികിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതിഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പിഴ ബാധ്യത പഞ്ചായത്ത് സെക്രട്ടറി വഹിക്കേണ്ടി വരുമെന്നും കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്നും നിയമവൃത്തങ്ങളിൽ നിന്നും മുന്നറിയിപ്പു നൽകിയിരുന്നു.
ഈക്കാര്യം ജീവനക്കാർ സി.പി.എം നേതാക്കളോട് വിശദീകരിച്ചിരുന്നു. ഇതൊന്നും അംഗീകരിക്കാത്തതിനാൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടു തന്നെ പാതയോരത്തെ ബോർഡുകൾ നീക്കം ചെയ്യുകയായിരുന്നു. ഇതിൽ സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ബോർഡുകൾ കൂടി ഉൾപ്പെട്ടതാണ് സി.പി.എം പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
Tags

മുഡാ ഭൂമി അഴിമതി കേസ്; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്
കര്‍ണാടകയിലെ മുഡാ ഭൂമി അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്. സിദ്ധരാമയ്യ, ഭാര്യ, മറ്റ് പ്രതികള്‍ തുടങ്ങിയവര്‍ക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ലോകാ