ആലക്കോട് തനിച്ചു താമസിക്കുന്ന മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി

google news
A middle-aged man living alone in Alekode was found dead

കണ്ണൂർ : ഒറ്റയ്ക്ക്  താമസിച്ചുവന്ന മധ്യവയസ്‌ക്കനെ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് വെള്ളാട് മോറാനിയിലെ കവിയില്‍ ഹൗസില്‍ റോയി(52)നെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

ഞായറാഴ്ച്ചരാത്രി എട്ടോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടതായി അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചത്.അസ്വാഭാവികമരണത്തിന് ആലക്കോട് പോലീസ് കേസെടുത്തു അന്വേഷണ മരംഭിച്ചിട്ടുണ്ട്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags