സുഗീത രാജന്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അനുശോചനം രേഖപ്പെടുത്തി

martin sugeetha
martin sugeetha

കണ്ണൂർ: ചിന്മയ വിദ്യാലയത്തിൻ്റെ മുൻ പ്രിൻസിപ്പലും, അക്കാദമിക്  ഡയരക്ടറുമായ സുഗീത രാജൻ്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് അനുശോചിച്ചു. സി ബി എസ്  ഇ യുടെ  മികച്ച അധ്യാപിക അവാർഡും, മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്കാരവും കരസ്ഥമാക്കിയ സുഗീത ടീച്ചർ കണ്ണൂരിന്റെ വിദ്യാഭ്യാസ പൊതു രംഗങ്ങളിൽ എന്നും മുൻപന്തിയിലുണ്ടായിരുന്നു. 

തൻ്റെ 39 വർഷത്തെ സേവനം കൊണ്ട് സാമൂഹ്യ ബോധമുള്ള അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ടീച്ചർക്കുള്ള പങ്ക് നിസ്തുലമാണ്. സുഗീത രാജൻ ടീച്ചറുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണ് കണ്ണൂരിന് നൽകിയതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

ചിന്മയ ബാലഭവനിൽ പൊതു ദർശനത്തിനു വെച്ചപ്പോൾ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിക്ക് വേണ്ടി ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജും, കെ സുധാകരൻ എം പി ക്ക് വേണ്ടി രാജീവൻ എളയാവൂരും റീത്ത് സമർപ്പിച്ചു .നേതാക്കളായ ടി ഒ മോഹനൻ , കെ പ്രമോദ് , എം കെ മോഹനൻ , കെ സി ഗണേശൻ എന്നിവർ കൂടെയുണ്ടായിരുന്നു.

Tags