നർത്തകി ഹരിതാ തമ്പാന് കേന്ദ്ര സാംസ്കാരിക വകുപ്പ് ഫെല്ലോഷിപ്പ്
Jan 22, 2025, 20:35 IST
പിലാത്തറ : പ്രമുഖനര്‍ത്തകി ഹരിത തമ്പാന് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് ജൂനിയര്‍ ഫെല്ലോഷിപ്പ്.നൃത്തത്തില്‍ ഉത്തരമലബാറിന്റെ സംഭാവനക്കും കല്‍പ്പനമോഹനി എന്ന നൃത്തസങ്കല്‍പ്പാവിഷ്‌ക്കരണത്തിനുമാണ് ഫെല്ലോഷിപ്പ്.കോറിയാഗ്രാഫറും ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്‌സിലെ അസി.പ്രഫസറുമാണ്.
ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആട്‌സിന്റെ പ്രിന്‍സിപ്പാള്‍ ഡോ.കലാമണ്ഡലം ലത ഇടവലത്തിന്റെയും കാമ്പ്രത്ത് തമ്പാന്റെയും മകളാണ്.ഭര്‍ത്താവ്: മോറാഴയിലെ പി.വി.സവീന്‍.