കണ്ണൂര്‍ ജില്ലയിലെ ദളിത് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ ചുമതലയേറ്റു

google news
dalit

കണ്ണൂര്‍ : ഭാരതീയ ദളിത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും, ബ്ലോക്ക് പ്രസിഡന്റുമാരുടെയും സ്ഥാനാരോഹണ ചടങ്ങ് ഡിസിസി പ്രസിഡണ്ട് അഡ്വ .മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

 ഡിസിസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബേബി രാജേഷ് സ്വാഗതം പറഞ്ഞു . ദളിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് കൂട്ടിനേഴത്ത് വിജയന്‍ അധ്യക്ഷത വഹിച്ചു .

കെ പി സി സി മെമ്പര്‍ എം പി ഉണ്ണിക്കൃഷ്ണന്‍ ,നേതാക്കളായ അജിത്ത് മാട്ടൂല്‍ ,കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,കാട്ടാമ്പള്ളി രാമചന്ദ്രന്‍ ,എ എന്‍ ആന്തൂരാന്‍ ,വസന്ത് പള്ളിയാംമൂല, കെ പി ഉഷാകുമാരി ,ദാമോദരന്‍ കൊയിലേരിയന്‍, പി ചന്ദ്രന്‍ തുടങ്ങിയവര്‍  സംസാരിച്ചു

Tags