'ദല ഓർമ്മകൾ' കൂട്ടായ്‌മയുടെ സംസ്ഥാന സംഗമം പറശ്ശിനിക്കടവിൽ നടന്നു

dala
dala

പറശ്ശിനിക്കടവ്‌ : യുഎഇയിൽ ജോലി ചെയ്‌തിരുന്ന മലയാളികളുടെ കൂട്ടായ്മയായ 'ദല ഓർമ്മകളു'ടെ സംസ്ഥാന സംഗമം പറശ്ശിനിക്കടവ് വിസ്മയ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു. മ്യൂസിയം പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.

dala

 ഉദ്ഘാടന സമ്മേളനവും സോവനീർ പ്രകാശനവും പുരാവസ്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.

kadannapalli

യുഎഇയിൽ ദുബായ്‌ ആർട്ട്‌ ലവേഴ്‌സ്‌ അസോസിയേഷന്റെ  (ദല) സജീവ പ്രവർത്തകരും ഇപ്പോൾ  നാട്ടിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംസ്ഥാന  കൂട്ടയ്‌മയാണ്‌  ദല ഓർമകൾ സംഗമം ഒരുക്കിയത് .   

dala

ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു .വിസ്മയ അമ്യൂസ്മെന്റ് പാർക്ക് ചെയർമാൻ പി വി ഗോപിനാഥ്. മുൻ ആകാശവാണി ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ, മുൻ ശാസ്ത്രസാഹിത്യ  പരിഷത്ത് ടി ഗംഗധരൻ, കെ പി കെ വെങ്ങര,കെ രവീന്ദ്രൻ, എം സുധാകരൻ, പി ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് ദലയുമായി പ്രവർത്തിച്ചിരുന്നവരുടെ "ദല മർമ്മരം' സൗഹൃദ സല്ലാപവും  തുടർന്ന്‌ വിവിധ കലാപരിപാടികൾ അരങ്ങേറി.

Tags