ഷെയര്‍ട്രേഡിങിലൂടെ വയോധികന്റെ 26ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയില്‍ സൈബര്‍ പൊലിസ് കേസെടുത്തു

google news
police jeep

 തലശേരി : എളയാവൂരില്‍ ഷെയര്‍ ട്രേഡിങിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചു വയോധികന്റെ 26.65 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയല്‍ കണ്ണൂര്‍ സൈബര്‍ പൊലിസ് കേസെടുത്തു.

എളയാവൂര്‍ പഞ്ചായത്ത്ഓഫീസിന് സമീപത്തെ നവജ്യോതിയില്‍ കരുണാകരന്റെ(72) പരാതിയിലാണ് കേസെടുത്തത്.വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്ന് ചാറ്റിങ് നടത്തി വിശ്വാസമാര്‍ജിച്ച ശേഷം കഴിഞ്ഞ ഒക്‌ടോബര്‍ പതിനൊന്നുമുതല്‍ ജനുവരി രണ്ടുവരെയുളള കാലയളവില്‍ വിവിധ അക്കൗണ്ടുകളിലേക്ക് പണമയപ്പിച്ചു വഞ്ചിച്ചുവെന്നാണ്‌ കേസ്.

Tags