സി.എസ്.ഐ യുവജന സഖ്യം ഐ.ആർ.പി.സി യിൽ ക്രിസ്തുമസ് ആഘോഷിച്ചു

google news
സി.എസ്.ഐ യുവജന സഖ്യം ഐ.ആർ.പി.സി യിൽ ക്രിസ്തുമസ് ആഘോഷിച്ചു

കണ്ണൂർ:പാനിശ്ശേരി സി.എസ്. ഐ സഭയിലെ യുവജനസഖ്യം അംഗങ്ങൾ കണ്ണൂർ തയ്യിൽ ഐ.ആർ.പി.സി സ്വാന്തന പരിചരണ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു. ഐ.ആർ.പി.സി മാനേജർ എൻ.വി പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ഐ.ആർ.പി.സി വൈസ് ചെയർമാൻ സാജിദ് അധ്യക്ഷം വഹിച്ചു. 

ഉപദേശക സമിതി അംഗം ഡോ. കെ. പി ബാലകൃഷ്ണ പൊതുവാൾ ഉദ്ഘാടനം ചെയ്തു. സഭാ ശുശ്രൂഷകൻ ഫാ.ഷിജു വർക്കി ജോൺ, സഭാ സെക്രട്ടറി ശ്രീ.വിനോദ് തറയിൽ, ശ്രീ.ബി.പി റൗഫ്, യുവജനസഖ്യം പ്രതിനിധി ആഷ്ന സൂസൻ എന്നിവർ സംസാരിച്ചു. അന്തേവാസികളും യുവജനസഖ്യം പ്രവർത്തകരും ചേർന്ന് കലാപരിപാടികൾ സംഘടിപ്പിച്ചു. യുവജനസഖ്യത്തിന്റെ സാമ്പത്തിക സഹായം ഫാ.ഷിജു വർക്കി ജോൺ ഡോ. ബാലകൃഷ്ണ പൊതുവാളിന് കൈമാറി

Tags