പാനൂർ പുല്ലൂക്കരയിൽ സി.പി.എം പ്രവർത്തകന് മർദ്ദനമേറ്റു

A CPM worker was assaulted in Panur Pullukkara
A CPM worker was assaulted in Panur Pullukkara

പാനൂർ : പാനൂരിനടുത്ത പുല്ലൂക്കര മുക്കിൽപീടികയിൽ സിപിഎം പ്രവർത്തകനെ അക്രമിച്ചതായി പരാതി. സി.പി.എം.പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗം സുബീഷിനാണ് മർദ്ദനമേറ്റത്. മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.

മുക്കിൽ പീടികയിൽ പെരിങ്ങത്തൂർ റോഡിൽ വച്ച് ആക്രമിച്ചതായാണ് പരാതി. പരിക്കേറ്റ സുബീഷിനെ ചൊക്ലി മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു.

ഓട്ടോ ഡ്രൈവറായ സുബീഷിനെ ഓട്ടോ തടഞ്ഞുനിർത്തി അക്രമിച്ചെന്നാണ് പരാതി. ചൊക്ലി പൊലിസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Tags