ക്വട്ടേഷൻ സംഘങ്ങളെ വെള്ളപൂശാൻ സി.പി.എം ശ്രമിക്കുന്നു എൻ ഹരിദാസ്
Jun 26, 2024, 22:07 IST
കണ്ണൂർ :ക്വട്ടേഷൻ മാഫിയ സംഘങ്ങൾ പാർട്ടിയുടെ സംരക്ഷണത്തിലാണെന്ന ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡണ്ട് മനു തോമസിന്റെ ആരോപണം വളരെ ഗുരുതരമാണെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് പറഞ്ഞു. കണ്ണൂർ മാരാർജി ഭവനിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
.അതിനെ വെള്ളപൂശാൻ സി.പി..എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ എത്രതന്നെ ശ്രമിച്ചാലും പൊതു സമൂഹം അത് വിശ്വസിക്കാൻ പോകുന്നില്ലെന്നും ഹരിദാസ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടി അന്വേഷണത്തിൽ ഒതുങ്ങാതെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊട്ടേഷൻ സംഘങ്ങളെ പാർട്ടി നേതാക്കൾ പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് കൊണ്ടാണ് പാർട്ടി അവർക്ക് സംരക്ഷണം നൽകുന്നതെന്നും ഹരിദാസ് ആരോപിച്ചു