സി.പി.എം ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു : എംഎം ഹസൻ

mmhassan
mmhassan

കണ്ണൂർ : ന്യൂനപക്ഷ വർഗീയ ശക്തികളുടെ പിൻതുണ നേടാൻ കഴിയാത്തതു കൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണമെന്നാണ് സി.പി.എം കരുതുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.

കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് അവർ ചെയ്യുന്നത് ആർ.എസ് എസുമായി എ.ഡി.ജി.പി കൂടിക്കാഴ്ച്ച നടത്തിയത് ഇതിൻ്റെ ഭാഗമായാണ്.

മുഖ്യമന്ത്രി ഹിന്ദുവിൽ എഴുതിയ ലേഖനവും തൃശൂർ പൂരം കലക്കൽ ഗൂഡാലോചനയും ഈയൊരു അജൻഡയുടെ ഭാഗമായാണ്. പി.വി അൻവർ ആരോപണമുന്നയിച്ചപ്പോൾ മലപ്പുറത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

സ്വർണം കടത്തലുമായി ബന്ധപ്പെട്ട് ഒരു ജില്ലയെ മാത്രം കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ഇതു അംഗീകരിക്കാൻ കഴിയില്ലെന്നും യു.ഡി.എഫ് കൺവീനർ പറഞ്ഞു.

Tags