യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് സി.പി.എം മൂന്ന് ദിവസം ദുഃഖാചരണം നടത്തും
കണ്ണൂർ:സി.പി.എം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു.കണ്ണൂർ ജില്ലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്ന സീതാറാം. 23-ാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ വെച്ചു നടന്നപ്പോൾ ബന്ധം ദൃഢതരമാക്കി.ഇതിനുശേഷം 2022 ഡിസംബറിൽ കരിവെള്ളൂരിലും2023 ൽ കാവുമ്പായിയിലും രക്തസാക്ഷി ദിനാചരണ പരിപാടികളിലും ഈക്കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിനും ജില്ലയിൽ വരികയുണ്ടായി.
കണ്ണൂരിനോട് പ്രത്യേക സ്നേഹവും ബന്ധവും എന്നും കാത്തുസൂക്ഷിച്ച സഖാവിന്റെ വിയോഗം കണ്ണൂരിലെ പാർട്ടിക്കും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ് വരുത്തിവെച്ചത്.സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് ഇന്ന് ഏരിയാ കേന്ദ്രങ്ങളിൽ സർവ്വകക്ഷി മൗനജാഥയും അനുശോചന യോഗവും ചേരും. ദുഃഖാചരണത്തിന്റെ ഭാഗമായി മൂന്ന് ദിവസം പാർട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചു. പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഒരാഴ്ച്ച പാർട്ടി പതാക താഴ്ത്തികെട്ടുമെന്നും സി പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചു.