സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനെതിരെ വ്യാജ പ്രചാരണം: പൊലിസിൽ പരാതി നൽകി
Sep 23, 2024, 21:53 IST
'അൻവർ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ' എന്നതലക്കെട്ടിൽ എം.വി.ജയരാജൻ പ്രസ്താവന നടത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി.ജയരാജൻ്റെ ഫോട്ടോയും വ്യാജ വീഡിയോയും ഉപയോഗിച്ചു വ്യാജ പ്രചാരണം നടത്തിയതായി പരാതി. 24 ന്യൂസ് ചാനലിൻ്റെ എംബ്ളം ഉപയോഗിച്ചാണ് വ്യാജ പ്രസ്താവന ഉണ്ടാക്കി പ്രചരിപ്പിച്ചത്. ഇതു സംബന്ധിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സംസ്ഥാന പൊലിസ് മേധാവി, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ എന്നിവർക്കാണ് രേഖാമൂലം പരാതിനൽകിയത്.
'അൻവർ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ' എന്നതലക്കെട്ടിൽ എം.വി.ജയരാജൻ പ്രസ്താവന നടത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതിനെ എതിർത്തുകൊണ്ടും അനുകൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്.