സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരിയിലേക്ക് മാറ്റി

cpm9
cpm9

തളിപ്പറമ്പ: ജനുവരി 21, 22, 23 തീയതികളിൽ തളിപ്പറമ്പിൽ നടത്താൻ നിശ്ചയിച്ച സി.പി.എം ജില്ലാ സമ്മേളനം ഫെബ്രുവരി 1, 2, 3 തീയതികളിലേക്ക് മാറ്റി. പ്രതിനിധി സമ്മേളനം തൃച്ചംബരം പൂക്കോത്ത് നടയിൽ കെ. കെ. എൻ പരിയാരം ഹാളിലും (കോടിയേരി ബാലകൃഷ്ണൻ നഗർ) പൊതുസമ്മേളനം ഉണ്ടപ്പറമ്പിലെ പ്രത്യേകം സജ്ജമാക്കിയ സീതാറാം യെച്ചൂരി നഗറിലുമാണ് നടക്കുക. ഉണ്ടപ്പറമ്പിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നടക്കുന്നതിനാലാണ് സമ്മേളനം മാറ്റിവെച്ചത്.

Tags