എ.ഡി. എമ്മിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ പി.പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും സി.പി.എം നീക്കി

PP Divya, who has no support in the party, is likely to resign in isolation
PP Divya, who has no support in the party, is likely to resign in isolation

കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്

കണ്ണൂർ : കണ്ണൂർ എ.ഡി. എമ്മായിരുന്ന കെ. നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാകുറ്റം ചുമത്തി പൊലിസ് കേസെടുത്ത പി.പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിൽ നിന്നും മാറ്റാൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

എ.ഡി.എംനവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. 

 Kannur ADM Naveenbabu ,PP Divya,and cpm

ഇപ്പോൾ പൊലിസ്കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. യുഡിഎഫും ബി.ജെ.പിയും പി.പി ദിവ്യ രാജി വയ്ക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തുവന്നതിനെ തുടർന്നാണ് പി.പി ദിവ്യയെ തൽസ്ഥാനത്ത് നിന്നും ഗത്യന്തരമില്ലാതെ മാറ്റാൻ സി.പി.എം തയ്യാറായത്. 'എന്നാൽ സി.പി.എം കണ്ണൂർ ജില്ല. 

pp divya

കമ്മിറ്റി സ്ഥാനത്ത് നിന്നും ദിവ്യയെ ഇതുവരെ തരംതാഴ്ത്തിയിട്ടില്ല. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം പൊലിസ് കേസെടുത്തതിനാൽ എ.ഡി.എം ആത്മഹത്യ ചെയ്തതിനു ശേഷം പി.പി ദിവ്യ പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ക്ക് ഹർജി നൽകുമെന്നാണ് വിവരം ഇതിനിടെ ദിവ്യ യ്ക്കെതിരെയുള്ള അന്വേഷണം പൊലിസ് ഊർജ്ജിതമാക്കിയിരിക്കുകയാണ് എ.ഡി. എമ്മിൻ്റെ പത്തനംതിട്ടയിലെ വീട്ടിൽ പോയി കുടുംബാംഗങ്ങളിൽ നിന്നും മൊഴിയെടുക്കാൻ പൊലിസ് തീരുമാനിച്ചിട്ടുണ്ട്. 

ദിവ്യ യ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതിൻ്റെ റിപ്പോർട്ട് വ്യാഴാഴ്ച്ച വൈകിട്ട് പൊലിസ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതേ സമയം താൻ രാജിവെച്ചതായി പി.പി ദിവ്യ തൻ്റെ ഔദ്യോഗിക ലെറ്റർ പാഡിൽ അറിയിച്ചിട്ടുണ്ട്. പൊലിസ് അന്വേഷണവുമായി സഹകരിക്കുമെന്നും തൻ്റെ നിരപരാധിത്വം നിയമവഴിയിലുടെ തെളിയിക്കുമെന്നും ദിവ്യ അറിയിച്ചു. 

എ.ഡി. എമ്മിൻ്റെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ താനും പങ്കുചേരുന്നതായും അഴിമതിക്കെതിരെ നടത്തിയ സദ്ദുദ്ദ്യേശപരമായ വിമർശനത്തിൽ ചില പ്രയോഗങ്ങൾ അനുചിതമായിപ്പോയെന്ന പാർട്ടി വിമർശനം ശരിവയ്ക്കുന്നതായും അതുകൊണ്ടു മാറി നിൽക്കാൻ തീരുമാനിച്ചതായും ബന്ധപ്പെട്ടവർക്ക് താൻ രാജിക്കത്ത് അയച്ചു കൊടുത്തതായും ദിവ്യ അറിയിച്ചു.

PP Divya about kannur ADM death