സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പിൽ തുടക്കമായി


തളിപ്പറമ്പ്: സിപിഐഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളന നഗരിയായ പൂക്കോത്തു തെരുവിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറിൽ മുതിർന്ന നേതാവ് കെ പി സഹദേവൻ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതി ടീച്ചർ, ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, എ കെ ബാലൻ, എളമരം കരീം, കെ രാധാകൃഷ്‌ണൻ, പി സതീദേവീ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, ആനാവൂർ നാഗപ്പൻ, കെ കെ ജയചന്ദ്രൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ 18 ഏരിയാകമ്മിറ്റികളിൽ നിന്ന് തെരഞ്ഞെടുത്ത 496 പ്രതിനിധികളും 51 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മൂന്നാം തീയതിയാണ് സമ്മേളനം സമാപിക്കുക.