സി.പി.ഐ സംസ്ഥാന സെക്രട്ടറിയായ തെരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വത്തിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം

google news
Binoy Vishwat

 കണ്ണൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായ തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണൂരിലെത്തിയ ബിനോയ് വിശ്വത്തിന് കണ്ണൂരിൽ നേതാക്കളും പ്രവർത്തകരും ആവേശകരമായ സ്വീകരണം നൽകി. 

വെള്ളിയാഴ്ച്ച രാവിലെ 7.30 ന് മംഗ്ളൂര് എക്സ്പ്രസിലെത്തിയ ബിനോയ് വിശ്വത്തിന് കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിൽ ചുവന്ന ഷാളണിയിച്ചും മാവിൻ തൈയ്യും നൽകി സ്വീകരിച്ചു. സി.പി.ഐ നേതാക്കളായ പി.സന്തോഷ് കുമാർ എം.പി, സി.എൻ ചന്ദ്രൻ സി.പി സന്തോഷ് കുമാർ , സി.പി ഷൈജൻ തുടങ്ങിയവർ നേതൃത്വം നൽകി.

Binoy Vishwat

Tags