സി.പി.എം രാഷ്ട്രീയത്തെ നിസാരവൽക്കരിക്കുന്നു: സി.പി ജോൺ

CPM Simplifies Politics: CP John
CPM Simplifies Politics: CP John

കണ്ണൂർ : സി.പി.എം രാഷ്ട്രീയരംഗത്തെ നിസാരവൽക്കരിക്കുകയാണെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ പറഞ്ഞു. എം വി.ആർ പത്താം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫീസായ ഇ.പി. കൃഷ്ണൻ നമ്പ്യാർ നമ്പ്യാർ മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

അദ്ദേഹം എതിർപാർട്ടികളിലെ നേതാക്കളുടെ ബന്ധുക്കളെയും അനുയായികളെയും യാതൊരു തത്വദീക്ഷയുമില്ലാതെ അടർത്തി മാറ്റുകയാണ് പാലക്കാട് അത്തരമൊരു സ്ഥാനാർത്ഥിയെയാണ് സ്ഥാനാർത്ഥിയായി നിർത്തിയത്. ബി.ജെ.പിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ മറ്റൊരാളെയും കൂടി പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. അയാൾ ബി.ജെ.പി ഇതുവരെ വിട്ടിട്ടില്ല. ഇങ്ങനെ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാത്തവരെയാണ് സി.പി.എംകൊണ്ടുവരാൻ ശ്രമിക്കുന്നത്. വയനാട്ടിലും പാലക്കാട്ടും മാത്രമല്ല ചേലക്കരയിലും സി.പി.എം തോൽക്കാനാണ് സാധ്യത.

കഴിഞ്ഞ പാർട്ടി കോൺഗ്രസ് സ്വീകരിച്ച യെച്ചൂരിയുടെ രാഷ്ട്രീയ നയം തിരുത്താനാണ് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക പദവി വഹിക്കുന്ന പ്രകാശ് കാരാട്ട് ചെയ്യുന്നത്. ബി.ജെ.പിയെ യും ആർ.എസ്.എസിനെയും രാഷ്ട്രീയ ഫാസിസ്റ്റുകളായി കാണാത്ത കാരാട്ട് കോൺഗ്രസിനെയാണ് മുഖ്യ ശത്രുവായി കാണുന്നത്. ബി.ജെ.പിയുടെ ഏജൻ്റായാണ് കാരാട്ട് പ്രവർത്തിക്കുന്നതെന്നും സി.പി ജോൺ ആരോപിച്ചു. സമ്മേളനത്തിൽ സി.എ അജീർ അധ്യക്ഷനായി. പി.ടി ജോസ് , ചുര്യായി ചന്ദ്രൻ മാസ്റ്റർ, എം. വി ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു

Tags