കണ്ണൂരിലെ കള്ളനോട്ട് കേസ് : രണ്ടുപേർ കൂടി അറസ്റ്റിൽ

google news
arrest8

ക​ണ്ണൂ​ർ: ക​​ണ്ണൂ​​രി​​ൽ ക​​ള്ള​​നോ​​ട്ട് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ  ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. കാ​സ​ർ​കോ​ട് പ​ട​ന്ന തെ​ക്കേ​പ്പു​റം ഈ​താ​ല​യ​ത്തി​ൽ ഹാ​രി​സ് (38), എ​ട​ച്ചാ​ക്കൈ മു​ബാ​റ​ക്ക് വി​ല്ല​യി​ൽ ഹാ​രി​സ് (47) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത്ത് കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്ണൂ​ർ‌ എ.​സി.​പി സി​ബി ടോം, ​ടൗ​ൺ പൊ​ലീ​സ് ഇ​ൻ‌​സ്പെ​ക്ട​ർ കെ.​സി. സു​ഭാ​ഷ് ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 10 അം​ഗ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ച​ന്തേ​ര പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ട​ന്ന സ്വ​ദേ​ശി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ക​ണ്ണൂ​രി​ലെ ബാ​​റി​​ൽ ബി​​ല്ല​​ട​​ക്കാ​​ൻ ക​ള്ള​​നോ​​ട്ട് ന​​ൽ​​കി​​യ​തോ​ടെ പ​യ്യ​​ന്നൂ​​ർ ക​ണ്ടോ​ത്ത് സ്വ​​ദേ​​ശി​യും പ്ര​​വാ​​സി​​യു​മാ​യ എം.​എ. ഷി​​ജു​ ക​ഴി​ഞ്ഞ​യാ​ഴ്ച അ​​റ​​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​വു​ന്ന​ത്.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ടി​യോ​ട്ടു​ചാ​ല്‍ ഏ​ച്ചി​ലാം​പാ​റ​യി​ലെ ശോ​ഭ​യെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സു​ഭാ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ്‌​ചെ​യ്തി​രു​ന്നു. ഇ​വ​​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് പൊ​ലീ​സ് എ​ത്തി​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ​പേ​ർ അ​റ​സ്റ്റി​ലാ​കു​മെ​ന്നാ​ണ് വി​വ​രം.
 

Tags