കോർപറേഷൻ ജീവനക്കാർ അവകാശ ദിനമാചരിച്ചു
Jul 18, 2024, 11:58 IST
കണ്ണൂർ: നഗരസഭകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, സ്ഥിരപ്പെടുത്തുന്ന രീതിയിലെ അപാകത പരിഹരിക്കുക, താൽക്കാലിക ജീവനക്കാര സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോർപറേഷൻ ജീവനക്കാർ വ്യാഴാഴ്ച്ച അവകാശ ദിനമാചരിച്ചു. ഇതിനോടനുബന്ധിച്ച് കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷന്റെ(സി ഐ ടി യു ) നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
സംഘടനയുടെ വൈസ്പ്രസിഡണ്ട് ജെയിംസ് മാത്യു ഉദ്‌ഘാടനം ചെയ്തു. ട്രഷറർ സി ലീന അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി പി വി രാജേഷ്, വിവിധ സംഘടനാ നേതാക്കളായ എ കുഞ്ഞമ്പു, കെ അശോകൻ, എൻ പുരുഷോത്തമൻ, സി എച്ച് രാജൻ എന്നിവർ സംസാരിച്ചു.