കണ്ണൂര്‍ നഗരത്തിലെ മലിനജല പ്രശ്‌നത്തിന് ശാശ്വതപരിഹാരമാകുന്നു ; പടന്നപ്പാലം മലിനജല പ്ലാന്റില്‍ നിന്നുളള പൈപ്പ് കണക്ഷന്‍ നല്‍കി തുടങ്ങി

dfh
dfh


കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മലിനജലപ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മലിനജല  പ്ലാന്റ്  നിര്‍മാണം പൂര്‍ത്തിയായതോടെ മലിനജലം കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശവാസികള്‍ ഏറെദുരിതത്തിലാകുന്ന  പടന്നപ്പാലം, മഞ്ചപ്പാലം മേഖലകളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി മാറിയിരിക്കുകയാണ്.താളിക്കാവ്, കാനത്തൂര്‍ എന്നീ വാര്‍ഡുകളിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മലിനജലം പടന്നപ്പാലത്തുള്ള മലിനജല പ്ലാന്റിലേക്കുള്ള പൈപ്പ്‌ലൈനിലേക്ക് കണക്ഷന്‍ നല്‍കാനുള്ള നടപടി  തുടങ്ങിയതായി കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍  അറിയിച്ചു.

താളിക്കാവ്, കാനത്തൂര്‍ എന്നീ വാര്‍ഡുകളിലെ മുഴുവന്‍ വീട്ടുടമകളും മറ്റ് സ്ഥാപന ഉടമകളും അടിയന്തിരമായി കണക്ഷനെടുക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. ഇതിനുളള  നിശ്ചിത അപേക്ഷാ ഫോറം പാറക്കണ്ടിയിലുള്ള കോര്‍പ്പറേഷന്‍ എ ഡിവിഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ ലഭ്യമാകും. 

അപേക്ഷാ ഫോറത്തോടൊപ്പം ലഭ്യമാക്കിയ സമ്മതപത്രം 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം അപേക്ഷാ ഫീസായ ആയിരം രൂപസഹിതം അടയ്ക്കണം .വീടുകള്‍ക്ക് പൈപ്പ്‌ലൈന്‍ കണക്ഷന്‍ ലഭിക്കുന്നതിന് ആവശ്യമായ ജോലികള്‍ സൗജന്യമായി കോര്‍പ്പറേഷന്‍ ചെയ്തുകൊടുക്കുമെന്ന്‌മേയര്‍ അറിയിച്ചു.

Tags