എൻ. രാമകൃഷ്ണനെ അനുസ്മരിച്ച് കോൺഗ്രസ്; പയ്യാമ്പലത്ത് പുഷ്പാർച്ചന നടത്തി

N. Congress remembers Ramakrishna; Pusparchana was done at Payyambalam
N. Congress remembers Ramakrishna; Pusparchana was done at Payyambalam


കണ്ണൂർ:  പ്രതിസന്ധികൾക്കിടയിലും കണ്ണൂർ ജില്ലയിലെ  കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തിയ നേതാവായിരുന്നു എൻ രാമകൃഷ്ണന്നെന്ന് പ്രൊഫ. എ ഡി മുസ്തഫ പറഞ്ഞു.കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എൻ രാമകൃഷ്ണന്റെ ചരമദിനാചരണത്തിൻ പയ്യാമ്പലത്ത് നടന്ന പുഷ്പാർച്ചനയ്ക്കു ശേഷം അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷനായി.  അഡ്വ ടി ഒ മോഹനൻ,പി ടി മാത്യു എന്നിവർ സംസാരിച്ചു. എൻ ആറിന്റെ സഹധർമ്മിണി ജയലക്ഷ്മി, മകൾ അമൃതാ രാമകൃഷ്ണൻ ഉൾപ്പെടെയുള്ള കുടുംബാഗങ്ങളും മുഹമ്മദ് ബ്ലാത്തൂർ, സുരേഷ് ബാബു എളയാവൂർ, വി പുരുഷോത്തമൻ, കെ പ്രമോദ്, രാജീവൻ എളയാവൂർ, ടി ജയകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, സി വി സന്തോഷ്, നൗഷാദ് ബ്ലാത്തൂർ,കൂക്കിരി രാജേഷ്, രാഹുൽ കായക്കൽ, എ ടി നിഷാത്ത്, വിജിൽ മോഹൻ തുടങ്ങിയ നേതാക്കളും പാർട്ടി പ്രവർത്തകരും പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു.ഡിസിസി ജന. സെക്രട്ടറി റഷീദ് കവ്വായി സ്വാഗതം പറഞ്ഞു.

Tags