കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ജനാധിപത്യം ഇല്ലാതാകും: കെ സുധാകരന്‍

sdg

കണ്ണൂര്‍: ഇന്ത്യയെന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ് എന്നാല്‍ ഇന്ത്യയെന്നും അടിവരയിടുന്ന ചരിത്രമാണ്  രാജ്യത്തിന് പറയാനുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി പറഞ്ഞു. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 139-ാം ജന്മദിനാഘോഷത്തിന്റെ സംസ്ഥാനതല  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ജനാധിപത്യമുണ്ടാവില്ലെന്നും ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോവുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മ സമര്‍പ്പണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തിയാണ് രാജ്യത്തിന്റെ ഊര്‍ജ്ജം. ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുവാനും രാജ്യത്തിന് കുതിപ്പേകാനും കോണ്‍ഗ്രസ് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തെക്കുറിച്ചുള്ള സങ്കല്പമാണ് ത്രിവര്‍ണ പതാകയിലെ മൂന്നു നിറങ്ങള്‍. കോണ്‍ഗ്രസിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രമാണ്. ആയിരം മോദിമാര്‍ വന്നാലും രാജ്യത്ത് കോണ്‍ഗ്രസ് നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും കെ സുധാകരന്‍ പറഞ്ഞു .

ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ കെ സുധാകരന്‍  പതാക ഉയര്‍ത്തി.  സേവാദള്‍ വളണ്ടിയറും ,കോണ്‍ഗ്രസ് നേതാക്കളും, പ്രവര്‍ത്തകരും പതാകവന്ദനം നടത്തിയ ശേഷം കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു. ഡിസിസി ഓഫീസ് പരിസരത്ത് നിന്നും സേവാദള്‍ വളണ്ടിയര്‍മാര്‍,മഹിളാ കോൺഗ്രസ് ,കോൺഗ്രസ്സ് നേതാക്കൾ  അണിനിരന്ന ജന്മദിന സന്ദേശറാലി നടത്തി. സ്റ്റേഡിയം കോര്‍ണറിലെ നെഹ്റു സ്തൂപത്തിന് സമീപം റാലി സമാപിച്ചു. കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറിന് മുന്നിലായി സ്ഥാപിച്ച 139 കൊടിമരങ്ങളില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നേതാക്കളും ബ്ലോക്ക് ഭാരവാഹികളും ചേര്‍ന്ന് പതാക ഉയര്‍ത്തി.

ഡിസിസി പ്രസിഡന്റ്  അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, കണ്ണൂരിന്റെ ചുമതലയുള്ള കെ പി സി സി സെക്രട്ടറി പി എം നിയാസ്, മേയര്‍ ടി ഒ മോഹനന്‍ , വി എ നാരായണന്‍, അഡ്വ.സജീവ് ജോസഫ് എം എല്‍ എ , പി ടി മാത്യു , സജീവ് മാറോളി, കെ പ്രമോദ് , ശമ മുഹമ്മദ് ,രാജീവൻ എളയാവൂർ ,എം പി ഉണ്ണികൃഷ്ണൻ ,വി വി പുരുഷോത്തമൻ ,റിജിൽ  മാകുറ്റി ,രജനി രാമാനന്ദ് ,അമൃത രാമകൃഷ്ണൻ ,വി പി അബ്ദുൽ റഷീദ് ,സുരേഷ് ബാബു എളയാവൂർ , അഡ്വ.റഷീദ് കവ്വായി ,കെ പി  സാജു, പി മാധവൻ  മാസ്റ്റർ  ,ബൈജു വർഗീസ് ,രജിത്ത് നാറാത്ത് ,അജിത്ത് മാട്ടൂൽ ,ശ്രീജ മഠത്തിൽ ,മധുസൂദനൻ എരമം ,മനോജ് കൂവേരി ,വിജിൽ മോഹനൻ ,കൂട്ടിനേഴത്ത് വിജയൻ ,എം കെ മോഹനൻ , എം പി വേലായുധൻ ,സി വി സന്തോഷ് , അഡ്വ .സി ടി സജിത്ത് ,ഹരിദാസ് മൊകേരി . സി ടി ഗിരിജ ,കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ് ,എം പി അരവിന്ദാക്ഷൻ ,പി മുഹമ്മദ് ഷമ്മാസ്, രാഹുൽ വെച്ചിയോട്ട് ,കല്ലിക്കോടൻ രാഗേഷ് ,സുദീപ് ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു

Tags